Society Today
Breaking News

കൊച്ചി: ഓട്ടോമോട്ടീവ് രംഗത്തെ മുന്‍നിര ബ്രാന്റായ ആക്‌സിയ ടെക്‌നോളജീസ് അവരുടെ പ്രവ!ര്‍ത്തനങ്ങള്‍ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു.തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ് കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2 ലാണ് പുതിയ ഓഫീസ് തുറക്കുന്നത്. 12,563 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഈ ഓഫീസ്. കൊച്ചിയിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും.കൊവിഡ് കാലം ഐടി വ്യവസായത്തില്‍ ആഘാതം ഉണ്ടാക്കിയെങ്കിലും, ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടാണ് ആക്‌സിയ ടെക്‌നോളജീസ് മുന്നോട്ട് പോകുന്നത്. രണ്ട് പ്രൊജക്ടുകളിലാണ് കൊച്ചി സെന്റ!ര്‍ തുടക്കത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുമുള്ള കഴിവുള്ള ബിരുദധാരികളെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, പ്രൊഡക്റ്റ് മാനേജര്‍, സിസ്റ്റം ആര്‍ക്കിടെക്റ്റസ്, സോഫ്റ്റ്‌വെയര്‍ ആര്‍ക്കിടെക്റ്റ്‌സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ഉള്‍പ്പെടുത്താന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം, അവരുടെ കരിയറിന്റെ വള!ര്‍ച്ചയെയും കൂടുതല്‍ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആക്‌സിയ പ്രതിജ്ഞാബദ്ധമാണ്.

ജീവനക്കാര്‍ക്ക് ഏറ്റവും നല്ല തൊഴില്‍ അന്തരീക്ഷവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് കൊച്ചിയിലെ തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ മേഖല ഉയര്‍ന്ന ആവശ്യകതയുള്ള  മേഖലയാണ്.  ലോകത്തിലെ മുന്‍നിര ഓട്ടോമൊബൈല്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഉള്‍പ്പെടെയുള്ളവര്‍ക്ക് സോഫ്റ്റ്‌വെയര്‍ ഡിഫൈന്‍ഡ് കാര്‍ സാങ്കേതികവിദ്യയ്ക്കായുള്ള സോഫ്റ്റ്‌വെയര്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കുന്ന കമ്പനിയാണ്  ആക്‌സിയ ടെക്‌നോളജീസ്. അടുത്തിടെ അവര്‍ ജര്‍മ്മന്‍ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയര്‍ സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ആര്‍ട്ടിക്‌ടെര്‍ണ്‍ സൊല്യൂഷന്‍സ് ജിഎംബിഎച്ച് ഏറ്റെടുത്തിരുന്നു.ആക്‌സിയ ടെക്‌നോളജീസിന്റെ കൊച്ചിയിലേക്കുള്ള വിപുലീകരണം, പുതിയ തൊഴിലവസരങ്ങള്‍ കൊണ്ടുവരികയും മേഖലയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുകയും ചെയ്യുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. പുതുമ, വൈദഗ്ധ്യം, മികവിനോടുള്ള പ്രതിബദ്ധത എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ ലോകത്ത്  ക്രിയാത്മകമായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

നൂതനമായ കണ്ടെത്തലുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ആക്‌സിയ ടെക്‌നോളജീസ് ഈ മേഖലയിലെ ടെക് ലാന്‍ഡ്‌സ്‌കേപ്പിന് ഒരു പുതിയ മാനം കൊണ്ടുവരുന്നതിനൊപ്പം ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി കൊച്ചിയെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിജിമോന്‍ ചന്ദ്രന്‍ വ്യക്തമാക്കി. കൊച്ചിയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ടെക് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. യൂണിവേഴ്‌സിറ്റികളില്‍ നിന്നും മിടുക്കരായ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിദഗ്ധരായ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യത്തിന് പേരുകേട്ട ഐടി ഹബ്ബ് എന്ന നിലയില്‍ ആക്‌സിയ ടെക്‌നോളജീസിന്റെ കൊച്ചിയിലേക്കുള്ള വിപുലീകരണം ഈ മേഖലയിലെ അനന്തസാധ്യതകളുടെ തെളിവാണ്.ഈ മേഖലയിലെ കമ്പനിയുടെ നിക്ഷേപം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇന്നൊവേഷനിലും അത്യാധുനിക സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ആക്‌സിയ ടെക്‌നോളജീസ് കൊച്ചിയുടെ ടെക് ഭൂപടത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഒരുങ്ങുകയാണ്.


 

Top